ആസ്തമയും അറ്റാക്കും വരുമ്പോള്‍ ഇന്‍ഹേലര്‍ കൈയ്യിലില്ലെങ്കില്‍‍ ചെയ്യേണ്ട 6 കാര്യങ്ങള്‍

Loading...

ആസ്തമ അറ്റാക്കു വരുമ്പോള്‍ ഇന്‍ഹേലര്‍ കൈയ്യിലില്ലെങ്കില്‍‍ ചെയ്യേണ്ട 6 കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് സിംഗപൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ആന്‍റ ക്രിട്ടിക്കല്‍ കെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ലൂചിയാന്‍ മിന്‍ ഇ.

1.ദീര്‍ഘശ്വാസം എടുക്കുക. മൂക്കില്‍ ശ്വാസം ഉള്ളിലേക്കെടുക്കുകയും വായിലൂടെ പുറത്തേക്കെടുക്കുകയും ചെയ്യണം

2.ആസ്തമ അറ്റാക്ക് വരുമ്പോള്‍ ആദ്യം ചെയ്യേണ്ടത് നേരെ ഇരിക്കുക എന്നതാണ് .പൊസിഷന്‍ മാറിയാല്‍ അത് ശ്വാസതടസ്സം വര്‍ദ്ധിപ്പിക്കും.

3. കഴിവതും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. ഇൗ സമയത്ത് സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ ശ്വാസതടസ്സം കൂടുതലാവുമെന്നു മാത്രമല്ല നെഞ്ചിലെ മസിലുകള്‍ ദൃഡമാവുകയും ചെയ്യും.

Loading...

4. ആസ്തമ അറ്റാക്കുണ്ടാകുമ്പോള്‍ പൊടി, സിഗരറ്റ് പുക , രാസവസ്തുക്കളുടെ ഗന്ധം (പ്രത്യേകിച്ചും അമോണിയ,ക്ലോറിന്‍ ഗ്യാസ്, സള്‍ഫര്‍ ഡൈ ഒാക്സൈ‍ഡ്) എന്നിവയുളളിടത്തു നിന്ന് മാറി നില്‍ക്കുക. കഴിവതും ശുദ്ധവായു കിട്ടുന്നിടത്തേക്കോ എയര്‍ക്കണ്ടീഷന്‍ മുറിയിലേക്കോ മാറുക.

5. കഫൈന്‍ അടങ്ങിയ പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് കുറച്ചു മണിക്കൂറുകള്‍ നേരത്തേയ്ക്ക് ശ്വാസ ത
ടസ്സം ഒഴിവാക്കും.

6. ശ്വാസ തടസ്സം കുറച്ചു കൊണ്ടു വരാന്‍ കഴിയുന്നില്ലെങ്കില്‍ കഴിവതും അടിയന്തിര മെഡിക്കല്‍ ചികിസ്ത ലഭ്യമാക്കുന്നതാണ് നല്ലത് .

Loading...