പച്ചമുളക് പ്രയോഗം രണ്ടു ദിവസം കൊണ്ട് തടി കുറക്കാം വെറും പച്ചമുളക് കൊണ്ട്

Loading...

പലതരത്തിലുള്ള മറ്റു ഗുണഗണങ്ങളും പച്ചമുളകിനുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറി വര്‍ഗമാണ് പച്ചമുളക്. അതുകൊണ്ടു തന്നെ പച്ചമുളകിനുള്ള ആരോഗ്യപരമായ ഗുണങ്ങളും എണ്ണിയാൽ തീരില്ല. ഇത് പലതരത്തിലുള്ള രോഗങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പച്ചമുളകില്‍ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ തന്നെ ഇത് കാന്‍സറിനെ പ്രതിരോധിക്കും. മാ‍ത്രമല്ല പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുവാനും ഈ ആന്‍റി ഓക്‌സിഡന്‍റുകള്‍ സഹായിക്കുന്നുണ്ട്.

അടുക്കളയിലെ മന്നനായ പച്ചമുളക് കറികൾക്ക് എരിവ് പകരാൻ മാത്രമാണെന്നാണോ നിങ്ങൾ കരുതി വെച്ചിരിക്കുന്നത്. പച്ചമുളകോ മുളകുപൊടിയോ ഇല്ലാത്ത കറികൾക്ക് ആരാധകർ കുറവാണ്. കൃത്യമായ അളവിൽ എരിവില്ലാത്ത കറികൾക്ക് രുചി കുറവായിരിക്കുമല്ലോ. എന്നാൽ കറിക്ക് എരിവും രുചിയും പകരാൻ മാത്രമല്ല പച്ചമുളകിനാകുക എന്ന നഗ്നസത്യം പലര്‍ക്കും അറിയില്ലായിരിക്കും.

Loading...

ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയാൻ പച്ചമുളക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിര്‍ത്താനും പച്ചമുളക് സഹായിക്കും. വിറ്റാമിന്‍ സിയുടെ ഒരു കലവറ തന്നെയാണ് പച്ചമുളക്.

ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും തിളക്കവും കൂട്ടാനും വിറ്റാമിന്‍ സി സഹായിക്കും. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു.

Loading...