10 സെക്കന്റ് കൊണ്ട് കാൻസർ തിരിച്ചറിയാം കയ്യിൽ വേണ്ടത് ഒരു പേന മാത്രം

Loading...

10 സെക്കന്റ് കൊണ്ട് കാൻസർ തിരിച്ചറിയാം കയ്യിൽ വേണ്ടത് ഒരു പേന മാത്രം.ഇനി ക്യാൻസർ ഫലനിർണയം വെറും പത്ത് സെക്കന്റ് കണ്ടെത്താം നടത്താം. യുഎസിലെ ഒരു കൂട്ടം ഗവേഷകർ അതിനായി സഹായിക്കുന്ന പേന കണ്ടു പിടച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.

പേന പോലുള്ള ഉപകരണം കൊണ്ട് പത്ത് സെക്കൻറ് കൊണ്ട് ക്യാൻസർ കോശങ്ങളെ കണ്ടെത്താനാവുമെന്നാണ് ഇവരുടെ അവകാശവാദം. ഈ സാങ്കേതിക വിദ്യ 96% ശരിയായ ഫലമാണ് നൽകുന്നതെന്ന് ഇവർ വ്യക്തമാക്കി.

Loading...

ശരീരത്തിൽ‌ നിന്ന് മുഴകൾ നീക്കം ചെയ്യുമ്പോൾ ഡോക്ടർമാർ‌ക്ക് ഈ ഉപകരണം ഏറെ ഗുണം ചെയ്യുമെന്ന് കരുതുന്നു. ഈ സാങ്കേതികവിദ്യ വിജയകരമായാൽ ക്യാൻസർ ചികിത്സാരംഗത്ത് തന്നെ വലിയ മാറ്റമായിരിക്കും ഉണ്ടാവാൻ പോവുന്നത്.

മാസ് സ്പെക് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം കൊണ്ട് ശരീരത്തിൽ തൊട്ടാലുടൻ ക്യാൻസർ കോശങ്ങളെ തിരിച്ചറിയാം. കോശങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തുന്ന ഈ ഉപകരണം പെട്ടെന്ന് തന്നെ ക്യാൻസർ തിരിച്ചറിയും.

Loading...